Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

പാർട്ടി പറഞ്ഞാൽ മത്സരിക്കും; സന്നദ്ധതയറിയിച്ച് സംവിധായകൻ രഞ്ജിത്ത്

മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നു. നിരന്തരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളല്ലല്ലോ ഞാന്‍. അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം

ranjith, director ranjith, സംവിധായകൻ രഞ്ജിത്, ldf candidate, എൽഡിഎഫ് സ്ഥാനാർഥി, kozhikode north, കോഴിക്കോട് നോർത്ത്, a pradeep kumar, എ. പ്രദീപ് കുമാർ, iemalayalam, ഐഇ മലയാളം

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജിത്ത്.

“അങ്ങനെയൊരു തീരുമാനം വരുമോയെന്ന് നോക്കാം. എന്നിട്ടല്ലേ അക്കാര്യമുള്ളൂ. എന്തായാലും അവിടുന്നൊരു തീരുമാനമോ പ്രഖ്യാപനമോ ഉണ്ടാകട്ടെ. മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നു. നിരന്തരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളല്ലല്ലോ ഞാന്‍. അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. സിനിമയാണ് കര്‍മ്മമേഖല. 33 വര്‍ഷമായി സിനിമയില്‍. ഇപ്പോൾ സിനിമ അധികം സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട് നോര്‍ത്തിൽ 15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനം കൊണ്ടാണ് സുരക്ഷിതമായി നിലനിര്‍ത്തിയത്. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് മൂന്നു ടേം. അല്ലെങ്കില്‍ പ്രദീപിനെ പോലെ ഒരാള്‍ക്ക് കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ്,” രഞ്ജിത്ത് പറഞ്ഞു.

Read More: മുകേഷിന് രണ്ടാമൂഴം, മേഴ്‌സിക്കുട്ടിയമ്മ പരിഗണനയിൽ; കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി

തിങ്കളാഴ്ചയാണ് കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവരുന്നത്. ഇന്നലെ ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകുന്നത്. സ്ഥാനാർഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞിരുന്നു.

മൂന്നു തവണ മല്‍സരിച്ച പ്രദീപ് കുമാര്‍ മാറിയാല്‍ രഞ്ജിത്തിനാകും നറുക്കുവീഴുക. പ്രദീപ് കുമാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന നേതൃത്വമെടുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Director ranjith may contest in kozhikode north for ldf

Next Story
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നാളെ മുതൽ സമരത്തിലേക്ക്Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19,Kerala CM, CM, Chief Minister, Kerala Chief Minister, മുഖ്യമന്ത്രി, Pinarayi, Pinarayi Vijayan, CM Vijayan, പിണറായി, പിണറായി വിജയൻ, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com