പ്രേമിക്കുന്നവരെ ചൂരലിനടിക്കാൻ നിങ്ങൾ ഏതു സ്കൂളിലെ ഹെഡ്മാസ്റ്റർ ആണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് സംവിധാകൻ ലിജോ ജോസ് പെല്ലിശ്ശേരി. ബുധനാഴ്ച മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യാന്തര വനിതാ ദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലാണ് ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും മോശം വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. മറൈൻഡ്രൈവിൽ വടക്കേ അറ്റത്തുള്ള അബ്ദുൽകലാം മാർഗ് നടപ്പാതയിൽ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരും മാധ്യമപ്രവർത്തകരും നോക്കിനിൽക്കുമ്പോഴാണു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ