കൊച്ചി: സംവിധായകൻ ദീപൻ ശിവകുമാർ(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയായി ദീപന്റെ രോഗം മൂർച്‌ഛിച്ചിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

2003ൽ പുറത്തിറിയ ലീഡറാണ് ദീപൻ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. പുതിയമുഖം, ഹീറോ ഉള്‍പ്പെട ഏഴുചിത്രങ്ങള്‍ ദീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി ദീപൻ സംവിധാനം ചെയ്‌ത സത്യ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.

ഡബ്ബിങ്ങ് ആർട്ടിസ്റ്റായ ആനന്ദവല്ലിയുടെ മകനാണ് ദീപൻ. ഭാര്യ ദീപ. രണ്ട് മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ