വേദപാഠ ക്ലാസുകളിലേക്കുള്ള പുസ്തകം; വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി താമരശ്ശേരി രൂപത

പുസ്തകത്തിലെ പരാമർശത്തിൽ ഇസ്ലാം മതവിശ്വാസികൾക്കുണ്ടായ വേദനയിൽ രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഖേദം പ്രകടിപ്പിച്ചതായി താമരശ്ശേരി രൂപത

കോഴിക്കോട്: താമരശ്ശേരി രൂപത വേദപാഠ ക്ലാസുകൾ വഴി വിതരണം ചെയ്യുന്നതിനായി പുറത്തിറങ്ങിയ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ ഒഴിവാക്കി. “സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” എന്ന പുസ്തകത്തിലെ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ ഒഴിവാക്കിയെന്ന് താമരശ്ശേരി രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുസ്തകത്തിലെ പരാമർശത്തിൽ ഇസ്ലാം മതവിശ്വാസികൾക്കുണ്ടായ വേദനയിൽ താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഖേദം പ്രകടിപ്പിച്ചതായും വാർത്താക്കുറിപ്പിൽ പറയുന്നു. പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിനൊടുവിലാണ് പരാമർശങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. കൊടുവള്ളി എംഎൽഎ ഡോ എംകെ മുനീറിന്റെ അദ്ധ്യക്ഷതയിൽ താമരശ്ശേരിയിൽ ചേർന്ന യോഗത്തിൽ ഇസ്ലാം-കൃസ്ത്യൻ സാമുദായ പ്രതിനിധികൾ പങ്കെടുത്തു.

“താമരശ്ശേരി രൂപത വിശ്വാസപരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച “സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” എന്ന പുസ്തകത്തിൽ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ, പ്രസ്തുത പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചതായി താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു,” താമരശ്ശേരി രൂപതയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

“പുസ്തകത്തിലെ പരാമർശത്തിൽ ഇസ്ലാം മതവിശ്വാസികൾക്കുണ്ടായ വേദനയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനും സാമൂഹ്യ തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കുന്നതിനും കൊടുവള്ളി എം.എൽ.എ. ഡോ. എം.കെ. മുനീറിന്റെ അദ്ധ്യക്ഷതയിൽ താമരശ്ശേരിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി,” വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: മതനിരപേക്ഷ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം, വിഷലിപ്ത പ്രചാരണം നടത്തുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി

സമുദായങ്ങൾക്കിടയിൽ ഭിന്നതകൾ ഉടലെടുക്കാതിരിക്കുന്നതിനായി ഇരു നേതൃത്വവും ഒന്നിച്ചിരുന്നു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യോഗത്തിൽ ധാരണയായെന്ന് എംകെ മുനീർ എംഎൽഎ അറിയിച്ചു. സമുദായങ്ങൾക്കിടയിലെ സൗഹൃദം നിലനിർത്തുമെന്നും സാമൂഹ്യ തിന്മകൾക്കെതിരെ ഒന്നിച്ചു പോരാടുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

“സമുദായങ്ങൾക്കിടയിലെ സൗഹൃദം നിലനിർത്തും.സാമൂഹ്യ തിന്മകൾക്കെതിരെ ഒന്നിച്ചു പോരാടും.ഇന്ന് താമരശ്ശേരി ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇസ്‌ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ തീരുമാനമായി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“സമുദായങ്ങൾക്കിടയിൽ ഭിന്നതകൾ ഉടലെടുക്കാതിരിക്കുന്നതിനായി ഇരു നേതൃത്വവും ഒന്നിച്ചിരുന്നു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ധാരണയായി. ഇത് ഏറെ ശുഭകരമായ ഒരു മുഹൂർത്തമായി ഞാൻ കാണുന്നു,” എംകെ മുനീർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Diocese of thamarassery withdraws controversial parts from book

Next Story
‘മരക്കാർ അറബിക്കടലിന്റെ സിംഹം’: പ്രദർശനാനുമതിയിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശംmarakkar release date in kerala, marakkar movie download, marakkar full movie, marakkar cast, marakkar arabikadalinte simham full movie, marakkar movie online, marakkar release date postponed, kunjali marakkar full movie, marakkar arabikadalinte simham, marakkar arabikadalinte simham release, marakkar arabikadalinte simham release postponed, marakkar arabikadalinte simham mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com