കൊച്ചി: സ്വകാര്യ സുരക്ഷ ഏജന്‍സി സംബന്ധിച്ച് ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്. ഏജന്‍സിക്ക് ഓള് ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാം. എന്നാല്‍ ആയുധങ്ങള്‍ കൊണ്ടുവരുന്നത് പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് വിശദീകരണ കുറിപ്പിൽ പറഞ്ഞിരുന്നു. തനിക്കെതിരെ കേസ് നൽകിയ വ്യക്തികളിൽ നിന്നാണ് ഭീഷണിയുള്ളതെന്ന് ദീലീപ് ആലുവ ഈസ്റ്റ് എസ്ഐക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. സുരക്ഷയ്ക്കായി താൻ യാതൊരു വിധ ഏജൻസിയെയും നിയോഗിച്ചിട്ടില്ലെന്നും കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ വിശദീകരിച്ചു.
സ്വയം സുരക്ഷയ്ക്കായി ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്സിന്റെ സഹായമാണ് ദിലീപ് തേടിയത്. ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി മൂന്നു പേരുണ്ടാവുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.