കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ഇ​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി മാ​പ്പു പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി​മാ​റ്റി​യെ​ന്നും ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റി​ൽ പോ​ലീ​സി​ന് അ​ഭി​മാ​നി​ക്കാ​ൻ പൊലീസിന് ഒ​ന്നു​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സംഭവത്തില്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞിരുന്നു. എന്നാല്‍ ഇത് തിരുത്തി മുഖ്യമന്ത്രി പിന്നീട് രംഗത്തെത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ