Latest News

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹർജി ദിലീപ് പിന്‍വലിച്ചു

കേസിൽ ദിലീപ് എട്ടാം പ്രതിയാണ്

Actress Attack Case, actres assault case, Dileep, actres assault case dileep, anticipatory bail plea dileep, crime branch, kerala high corut, നടിയെ ആക്രമിച്ച കേസ്, ദിലീപ്, Dileep Bail, Kerala Police, Actress Attack Case news, Dileep case news, kerala news, latest kerala news, malayalam news, latest malayalam news, indian express malayalam, IE Malayalam, ഐഇ മലയാളം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹർജി ദിലീപ് പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം അഭിഭാഷകന്‍ ഫിലിപ്പ് ടി.വര്‍ഗീസ് കോടതിയെ അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ച് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ദിലീപിന്റെ വിടുതൽ ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതൽ ഹർജിയുമായി വിചാരണ കോടതിയെ സമീപിച്ചത്. എന്നാൽ വിടുതൽ ആവശ്യം പരിഗണിക്കാൻ / പ്രഥമ ദൃഷ്ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളുകയായിരുന്നു. തുടർന്നാണ് 2020 ജനുവരിയിൽ ദിലീപ് സുപ്രീം കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Read More: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല; ഈ മാസം 21 മുതൽ അനിശ്ചിതകാല ബസ് സമരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dileep withdraws plea from supreme court in actress assault case

The moderation of comments is automated and not cleared manually by malayalam.indianexpress.com