കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വാദവുമായി ദിലീപ് നിയമപോരാട്ടത്തിന് ഇറങ്ങുന്നു. നിർണ്ണായകമായ മെമ്മറി കാർഡിലെ ശബ്ദത്തിൽ സ്ത്രീയുടേതെന്ന് തോന്നുന്ന ശബ്ദമുണ്ടെന്നും ഇതാരുടേതെന്ന് വ്യക്തമാക്കണമെന്നുമാണ് ആവശ്യം.

മെമ്മറി കാർഡ് നൽകണമെന്ന ആവശ്യം അങ്കമാലിയിലെ വിചാരണ കോടതി തളളിയാൽ സ്ത്രീശബ്ദവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. ഈ ശബ്ദത്തെ കുറിച്ച് പൊലീസ് കുറ്റപത്രത്തിൽ ഒന്നും പറയുന്നില്ല.

“ഓൺ ചെയ്യൂ”, എന്ന വാചകത്തിലാണ് ദിലീപ് സംശയം ഉന്നയിച്ചിരിക്കുന്നത്. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ