scorecardresearch

"മെമ്മറി കാർഡിൽ സ്ത്രീശബ്ദം", പുതിയ വാദവുമായി നടൻ ദിലീപ്

മെമ്മറി കാർഡ് ലഭിക്കാനാണ് ദിലീപിന്റെ ശ്രമം

മെമ്മറി കാർഡ് ലഭിക്കാനാണ് ദിലീപിന്റെ ശ്രമം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dileep, Actress abduction, Bail Request,

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുതിയ വാദവുമായി ദിലീപ് നിയമപോരാട്ടത്തിന് ഇറങ്ങുന്നു. നിർണ്ണായകമായ മെമ്മറി കാർഡിലെ ശബ്ദത്തിൽ സ്ത്രീയുടേതെന്ന് തോന്നുന്ന ശബ്ദമുണ്ടെന്നും ഇതാരുടേതെന്ന് വ്യക്തമാക്കണമെന്നുമാണ് ആവശ്യം.

Advertisment

മെമ്മറി കാർഡ് നൽകണമെന്ന ആവശ്യം അങ്കമാലിയിലെ വിചാരണ കോടതി തളളിയാൽ സ്ത്രീശബ്ദവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. ഈ ശബ്ദത്തെ കുറിച്ച് പൊലീസ് കുറ്റപത്രത്തിൽ ഒന്നും പറയുന്നില്ല.

"ഓൺ ചെയ്യൂ", എന്ന വാചകത്തിലാണ് ദിലീപ് സംശയം ഉന്നയിച്ചിരിക്കുന്നത്. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.

Advertisment
Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: