കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതോടെ ദിലീപിന് സ്ഥാനമാനങ്ങൾ തിരിച്ചു നൽകി നിർമാതാക്കളുടെ സംഘടന. തിയേറ്ററുടമകളുടേയും നിർമാതാക്കളുടേയും സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനമാണ് ദിലീപിന് തിരിച്ച് നൽകിയത്. കൊച്ചിയിൽ നടന്ന ഫിയോക്കിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് ദിലീപിന് പ്രസിഡന്റ് സ്ഥാനം നൽകാൻ സംഘടന നേതാക്കൾ തീരുമാനിച്ചത്.

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 85 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ജാ​മ്യ​ത്തി​ൽ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​നെ വീ​ണ്ടും ഫി​യോ​ക്കിന്‍റെ ത​ല​പ്പ​ത്ത് അ​വ​രോ​ധി​ച്ച​ത്. സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചേ​ർ​ന്നാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഫി​യോ​ക്കി​ൽ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും തി​യേ​റ്റ​ർ ഉ​ട​മ പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ