ആലുവ: ദിലീപിനെതിരെ പൊലീസ് 19 തെളിവുകളാണ് ഹാജരാക്കിയിരുന്നത്. മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന് ഒന്നരക്കോടി ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. സുനിലിന് ഒരു സിനിമയ്ക്ക് ദിലീപ് ഡേറ്റ് നല്‍കിയതായും പൊലീസ് കണ്ടെത്തി.

നേരത്തേ തനിക്ക് സുനിയെ പരിചയമില്ലെന്ന ദിലീപിന്റെ വാദങ്ങളാണ് ഇതോടെ പൊലീസ് പൊളിച്ചത്. എന്നാല്‍ ദിലീപിനെതിരെ പൊലീസ് ഹാജരാക്കിയത് കൃത്രിമ തെളിവുകളാണെന്ന് നടന്റെ അഭിഭാഷകന്‍​അഡ്വ. രാംകുമാര്‍ പ്രതികരിച്ചു. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ കോടതി ദിലീപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അഡ്വ. രാംകുമാര്‍ ദിലിപീന് വേണ്ടി ജാമ്യാപേക്ഷ നൽകി. ഇത് നാളെ പരിഗണിക്കും. കനത്ത സുരക്ഷയിലായിരുന്നു ദിലീപിനെ മജിസ്ട്രേട്ടിന് മുന്നിലെത്തിച്ചത്.

രാവിലെ ഡോക്ടറെ എത്തിച്ച് ദിലീപിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് ദിലീപിനെ മജിസ്ട്രേട്ടിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. മുന്പിലും പിന്പിലും അകന്പടി വാഹനങ്ങളുടെ അകന്പടിയോടെയാണ് ദീലിപീനെ കൊണ്ടുപോയത്. ജയിലില്‍ എത്തിച്ചപ്പോഴും ദിലീപിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ