കൊച്ചി: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയ്യേറ്റം നടത്തിയെന്ന പരാതിയിൽ എഫ്ഐആർ എടുത്ത് വിജിലന്‍സ് അന്വേഷണം വേണമെന്ന ഉത്തരവിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ വിജിലൻസ് ഉദ്യോഗസ്ഥരെ തൃശൂർ വിജിലൻസ് കോടതിയ വിമർശിച്ചിരുന്നു.

തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മതിയായ കാരണം ഇല്ലെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പൊതുപ്രവര്‍ത്തകന്‍ പി.ഡി.ജോസഫാണ് തിയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുള്ളത്.

ദിലീപിനും മുന്‍ ജില്ലാ കലക്ടര്‍ എം.എസ്.ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, കയ്യേറ്റം നടന്നിട്ടില്ലെന്നും, ജില്ലാ കലക്ടര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുളല വിജിലന്‍സ് ഡിവൈഎസ്‌പിയുടെ റിപ്പോര്‍ട്ട് തള്ളിയായിരുന്നു തൃശൂർ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ