കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ദിലീപിന്റെ മാാനേജർ അപ്പുണ്ണി ഇന്ന് അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരായേക്കും. നേരത്തേ തന്നെ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

എന്നാൽ കേസിൽ ഇദ്ദേഹത്തോട് വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അപ്പുണ്ണിയെ പ്രതിചേർക്കാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഇത് ചോദ്യം ചെയ്ത ശേഷമാണ് തീരുമാനിക്കുകയെന്നും ഇന്നലെ പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഹൈക്കോടതിയാണ് അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ ഇന്ന് ആലുവ പൊലീസ് ക്ലബിൽ അന്വേഷണസംഘത്തിന് മുന്നിൽ അപ്പുണ്ണി ഹാജരാകുമെന്നാണ് പൊലീസും പ്രതീക്ഷിക്കുന്നത്. അതേസമയം മുഖ്യപ്രതി സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉത്തരവ് പറയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ