ആലുവ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി​ നൽകിയത് ചൂണ്ടിക്കാട്ടിയാകും പുതിയ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഓണത്തിന് ശേഷമായിരിക്കും ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുക.

നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപോക്ഷ തള്ളിയിരുന്നു. ശനിയാഴ്ച, നടന്‍റെ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം 16 വ​​​രെ അങ്കമാലി മജിസ്ട്രേറ്റ് കോ​​ട​​തി നീ​​​ട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.