/indian-express-malayalam/media/media_files/2025/12/09/adoor-prakash111-2025-12-09-10-52-39.jpg)
അടൂർ പ്രകാശ്
കൊച്ചി: ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കൺവീനർ. ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. ദിലീപ് ഒരു കലാകാരൻ മാത്രമല്ല, അദ്ദേഹവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
Also Read:ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള
സർക്കാർ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു മറുപടി. ആരെ ദ്രോഹിക്കാൻ ഉണ്ട് എന്നാണ് സർക്കാർ നോക്കുന്നതെന്നും കുറ്റപ്പെടുത്തി.
Also Read:നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അമ്മ
അതേസമയം, അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Also Read:നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ദിലീപിന് അർഹമായ നീതി കിട്ടിയെന്നും സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രേഹിക്കാനെന്നുമുള്ള അടൂർ പ്രകാശിന്റെ പ്രതികരണം ചെന്നിത്തല തള്ളി.
അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്നും. കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്നും ചെന്നിത്തല ആവർത്തിച്ചു.
Read More:നടിയെ ആക്രമിച്ച കേസ്; ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us