കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ച് ആഘോഷിക്കാന്‍ ആലുവ സബ്ജയിലിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരോട് പിരിഞ്ഞു പോകാന്‍ ദിലീപ് ഫാന്‍സ് സ്‌റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്.

ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിനു മുന്നിലേക്ക് പോകുകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ ദിവസം നിശബ്ദത പാലിക്കണമെന്നും ദിലീപ് കുറ്റവിമുക്തനാകുന്ന ദിവസമാകാം ആഘോഷങ്ങളെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്..

ദിലീപ് ഫാന്‍സ് പ്രവര്‍ത്തകര്‍ ആരും ജയിലിനു മുന്നിലേക്ക് പോകുകയോ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാന്‍ ഒരുപാട് നടപടി ക്രമങ്ങള്‍ ഉണ്ട്..അതില്‍ ആരും തടസ്സം നില്‍ക്കരുത്.. നിങ്ങൾക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങള്‍ ശരിയാക്കി താരം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം..ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. ചോരകുടിക്കാന്‍ കാത്ത് നില്‍ക്കുന്ന കഴുകന്മാര്‍ പുറത്തു ഉണ്ട് ഓര്‍ക്കുക. ദിലീപേട്ടന്‍ കുറ്റവിമുക്തന്‍ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ഇപ്പോള്‍ ജയിലിനു പുറത്തു നില്‍ക്കുന്നവര്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ അല്ല, ഏട്ടനെ സ്‌നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.