തിരുവനന്തപുരം: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. വിശദമായ പരിശോധനകള്‍ക്കുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഭൂമി കയ്യേറിയാണു തിയറ്റർ സമുച്ചയം നിർമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു പരിശോധിക്കാനാണ് കലക്ടർ ഡോ. എ.കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത്. 1956 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കലക്ടർ ഇപ്പോൾ റിപ്പോർട്ട് നൽകിയത്.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഇ​തി​നാ​യി 2014ല്‍ ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. അഞ്ച് ലക്ഷം രൂപ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് ദിലീപ് സംഭാവനയായി നല്‍കിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. കൂടാതെ 20 ലക്ഷം രൂപയാണ് ദിലീപ് കൈക്കൂലി നല്‍കിയതെന്നും ആരോപണമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ