scorecardresearch

ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

കേസില്‍ സർക്കാർ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

കേസില്‍ സർക്കാർ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

author-image
WebDesk
New Update
Pinarayi Vijayan

ചിത്രം: ഫേസ്ബുക്ക്

കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നൽ മാത്രമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  പൊലീസിനെതിരായ ആരോപണം സ്വയം ന്യായീകരിക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

'ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ മാത്രമാണ്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രോസിക്യൂഷൻ കേസ് വളരെ നന്നായി കൈകാര്യം ചെയ്തു. കേസിന്റെ ഓരോ ഘട്ടത്തിലും സമൂഹവും നിയമ വൃത്തങ്ങളും നല്ല അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന സന്ദേശമാണ് കേസിന്റെ നടപടികൾ നൽകിയത്. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, ഭാവിയിലും ആ നിലപാട് തുടരും,' എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് തനിക്കെതിരെ ചമച്ച കള്ളക്കഥയാണ് നടിയെ ആക്രമിച്ച കേസ് എന്നായിരുന്നു ദിലീപിന്റെ ആരോപണം. ജയിലിലെ കൂട്ടുപ്രതികളെ കൂട്ടുപിടിച്ചാണ് പൊലീസ് തനിക്കെതിരെ കള്ളക്കഥ ഉണ്ടാക്കിയതെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് മുതലാണ് തനിക്കെതിരെ നീക്കം തുടങ്ങിയതെന്നും തന്നെ തകർക്കുകയായിരുന്നു ഗൂഢാലോചനയുടെ യഥാർത്ഥ ലക്ഷ്യമെന്നും ദിലീപ് കോടതി കോടതി മുറിയിൽനിന്നും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: ഭാഗ്യലക്ഷമി ഫെഫ്കയിൽ നിന്ന് രാജിവെച്ചു; തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് പിന്നാലെ

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സർക്കാർ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍  അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർക്കാർ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. ആരെ ദ്രോഹിക്കാൻ ഉണ്ട് എന്നാണ് സർക്കാർ നോക്കുന്നതെന്നും ഇയാൾ കുറ്റപ്പെടുത്തിയിരുന്നു.

Also Read:ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്രിമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള

ദിലീപിന് നീതി കിട്ടിയെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവർക്കും കിട്ടണമെന്നും പ്രകാശ് പറഞ്ഞു. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. ദിലീപ് ഒരു കലാകാരൻ മാത്രമല്ല, അദ്ദേഹവുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.

Read More: നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്; ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

Pinarayi Vijayan Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: