Latest News

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി പറയാൻ മാറ്റി

‘ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്കി’

dileep, actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. ദിലീപ് ‘കിങ് ലയറാ’ണെന്നും ദിലീപിനെതിര ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കീഴടങ്ങുന്നതിന് മുൻപ് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര ശാലയിൽ സുനി പോയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്കി.

കാവ്യ മാധവന്റെ ഫോണിൽ നിന്ന് വിളിച്ച് ദിലീപിനോട് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടിരുന്നു. കാവ്യ മാധവന്റെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കാവ്യയെയും കുടുംബത്തെയും സുനി തൃശൂർക്ക് കൊണ്ടു പോയിട്ടുണ്ട്. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂർ യാത്രയിൽ സുനിൽ ആണ് കാർ ഓടിച്ചത്.

തൃശ്ശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസീക്യൂഷന് വേണ്ടി ഇന്ന് കോടതിയില്‍ വാദിച്ചത്.

അതിനിടെ, സുനി ജയിലിൽ വച്ച് എഴുതിയെന്ന് പറയുന്ന കത്തിന്റെ ആധികാരികതയെ പ്രതിഭാഗം ചോദ്യം ചെയ്തു. മുൻപ് തന്നെ പോലീസ് മർദ്ദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിന് അയച്ച കത്തിന്. ഗുഢാലോചനയുടെ ഭാഗമായി പുറത്തു നിന്ന് തയ്യാറാക്കിയതാണ് ദിലീപിനയച്ച കത്ത്. ഇത് പള്‍സര്‍ സുനിയുടെ ഭാഷയല്ല. മനഃപൂര്‍വ്വം സൃഷ്ടിച്ചതാണ്.

അപ്പുണ്ണിയെ സുനി വിളിച്ച ദിവസം തന്നെ ഡി.ജി.പിയെ വിവരം അറിയിച്ചിരുന്നു. ഡ്രൈവർ റൂമിലെത്തി ഗൂഢാലോചന നടത്തിയെന്നത് ബുദ്ധിക്ക് നിരക്കാത്തതാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു. എല്ലാ താരങ്ങളും അന്ന് അബാദ് പ്ലാസ ഹോട്ടലിൽ ഉണ്ടായിരുന്നു.

സുനിയുടെ കുമ്പസാരമല്ലാതെ പൊലീസിന്റെ കൈയിൽ മറ്റൊരു തെളിവുമില്ല. തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന് മുന്നിലെ കാർ പാർക്കിങ്ങ് ഏരിയയിൽ വച്ച് സുനിക്ക് പതിനായിരം രൂപ അഡ്വാൻസ് നല്കിയെന്നതും വിശ്വാസ്യമല്ല. സിനിമാ താരമായതിനാൽ പുറത്തിറങ്ങിയാൽ ജനം വളയും. അവിടെ വച്ച് എങ്ങനെ ആരും കാണാതെ പണം കൈമാറമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. പ്രതിഭാഗം ഉന്നയിച്ചത് 20 പോയിൻറുകളാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dileep bail plea procecution kavya madhavan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express