കൊച്ചി: നടന്‍ ദിലീപും ഭാര്യ കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തി 28 സ്വര്‍ണത്താലികള്‍ നടയില്‍ സമര്‍പ്പിച്ച് തൊഴുതു. തുടർന്ന് ശത്രുസംഹാര പുഷ്പാർച്ചന നടത്തിയാണ് ഇവർ മടങ്ങിയത്.

ഇന്നലെ ക്ഷേത്രം തുറന്നയുടനെ ആയിരുന്നു ഇരുവരും ക്ഷേത്രത്തില്‍ എത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇടക്കിടെ ക്ഷേത്രത്തില്‍ എത്താറുളള ദിലീപ് മുമ്പൊക്കെ ക്ഷേത്രം അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ദിലീപ് ഭാര്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയത്.

വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി. കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ