കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചതില്‍ സന്തോഷം അറിയിക്കാന്‍ ദിലീപും കാവ്യയും അഭിഭാഷകനായ ബി. രാമന്‍പിള്ളയെ സന്ദർശിച്ചു. ഈ കേസിൽ ദിലീപിന്രെ ജാമ്യാപേക്ഷയിൽ ഹാജരായത് മുതിർന്ന അഭിഭാഷകനായ  രാമന്‍പിള്ളയുടെ നേതൃത്വത്തിലുളള  അഭിഭാഷകരാണ്.  ഇന്നലെ രാത്രി പത്തരയോടെയാണ് ദിലീപും കാവ്യയും അഭിഭാഷകനായ ഫിലിപ്പ് ടി. വർഗീസിനൊപ്പം രാമൻപിളളയെ ഓഫീസിൽ സന്ദർശിച്ചത്. രാമൻപിളളയ്ക്കൊപ്പം ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്ന അഡ്വക്കേറ്റ് സുജേഷ് മേനോനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

കേസിന്റെ ആദ്യഘട്ടത്തില്‍ രാംകുമാറായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. ഇതിനുമുമ്പ് രണ്ട് തവണവീതം ഹൈക്കോടതിയും കീഴ്‌ക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് ഉപാധികളോടെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. അഞ്ചാം തവണ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയിൽ നിന്നും നടന് ജാമ്യം ലഭിച്ചത്.

ദിലീപ്-മഞ്ജു വിവാഹമോചനക്കേസില്‍ ദിലീപിനു വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ഫിലിപ്പ് ടി വര്‍ഗീസായിരുന്നു.

രാമൻ പിളളയെ സനദർശിച്ചശേഷം   ദിലീപും കാവ്യയും ഫിലിപ്പ് ടി. വർഗീസിന്രെ വീട്ടിലേയ്ക്ക പോയി. അവിടെ  ദിലീപിന്റെ സഹോദരന്‍ അനൂപും  ഭാര്യയും കാവ്യയുടെ സഹോദരന്‍ മിഥുനും ഭാര്യയും  എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ