തിരുവനന്തപുരം: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയിൽ സജീവമായിട്ടുള്ള വ്യക്തിയല്ല ഞാൻ. ജനങ്ങളുടെ കാര്യമാണ് എന്‍റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവർ നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഘടനയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ഇക്കാര്യം നിങ്ങള്‍ മുമ്പ് അന്വേഷിച്ചില്ല’ എന്ന് അദ്ദേഹം ചോദിച്ചു. ‘യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്‍റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട്’, സുരേഷ് ഗോപി പറഞ്ഞു.

വിവാദങ്ങളെ കുറിച്ചോ വിമർശനങ്ങളെ കുറിച്ചോ പ്രതികരിക്കാൻ നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറും നടി കെ.പി.എ.സി.ലളിതയും തയ്യാറായില്ല. വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി.ലളിത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ