കൊച്ചി: നടിയെ ക്വട്ടേഷൻസംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി നടൻ ദിലിപ് വീണ്ടും ഹൈക്കോടതിയിൽ. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഹെെക്കോടതിയിൽ ദിലീപ് അപ്പീൽ നൽകി.

കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയത്. ഇരപോലും തനിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തനിക്കെതിരെ കേസെടുത്തതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.

Read Also: പ്രണയപൂർവ്വം സൗഭാഗ്യയും അർജുനും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സാധാരണ ക്രിമിനൽ കേസുകളിൽ വിചാരണ സംബന്ധിച്ച നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണ് പ്രത്യേക കോടതിയുടെ നടപടികൾ. വിചാരണ സമയബന്ധിതമായി പുർത്തിയാക്കണമെന്ന സൂപ്രീം കോടതി നിർദേശം കണക്കിലെടുത്ത് വാദിയുടേയും ഇരയുടേയും പ്രതികളുടേയും വിചാരണ കോടതി ഒരുമിച്ചു നടത്തുകയാണ്. ഇത്തരം വിചാരണ നടപടിക്രമങ്ങളിൽ കേട്ടു കേട്ടുകേൾവിയില്ലാത്തതാണെന്നും ദിലീപ് ഹർജയിൽ ആരോപിക്കുന്നു.

പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കണക്കിലെടുത്ത് മാത്രം പ്രതിയെ വിചാരണ ചെയ്യാനാവില്ലെന്നും ദിലീപ് ബോധിപ്പിക്കുന്നു. വിടുതൽ അനുവദിക്കാൻ പ്രഥമ ദൃഷ്‌ട്യാ കാരണങ്ങൾ കാണുന്നില്ലെന്ന് കണ്ടെത്തിയാണ് പ്രത്യേക കോടതി വിടുതൽ ഹർജി തള്ളിയത്. ദിലീപിന്റെ ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.