scorecardresearch

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

കേസില്‍ തന്നെ കള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തതെന്നാണ് ദിലീപിന്റെ വാദം

dileep,Memory Card, Actress attacked Case ദിലീപ്, ie malayalam, ഐഇ മലയാളം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുറ്റാരോപിതനായ നടന്‍ ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ തന്നെ കള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തതെന്നാണ് ദിലീപിന്റെ വാദം. യഥാര്‍ത്ഥ സത്യം പുറത്തുവരാന്‍ കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More: നടിയെ ആക്രമിച്ച കേസ്; മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍

ഹർജി തീർപ്പാക്കുന്നത് വരെ  വിചാരണ നടപടി തടയണം എന്നും ദിലീപ് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നിഷ്‌പക്ഷമായിരുന്നില്ല. കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും തന്‍റെ ഭാഗം കേട്ടിരുന്നില്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

Read More: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് ഏപ്രിൽ മൂന്നിലേക്ക് മാറ്റി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും വിചാരണ സമയത്ത് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപിന് സാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് നേരത്തെ ഹര്‍ജി തള്ളിയത്. അതിനു പിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dileep actress attacked case cbi probe high court