മ​ല​പ്പു​റം: വാക്സിനേഷൻ വിരുദ്ധ പ്രചാരണം ഏറ്റവും ശക്തമായിരുന്ന മലപ്പുറം ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കാവന്നൂർ സ്വദേശിയായ 13 വയസ്സുള്ള ആൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ 14 വയസ്സുകാരി ശ്രീപാർവ്വതി ഡിഫ്ത്തീരിയ ബാധിച്ച് മരിച്ചിരുന്നു.

15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന ഡിഫ്ത്തീരിയ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്ന രോഗമാണ്. കേരളത്തിൽ സമീപകാലത്ത് ഡിഫ്ത്തീരിയ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ തോത് കൂടിയിട്ടുണ്ട്.

മ​ല​പ്പു​റ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 216 പേ​ർ ഡി​ഫ്തീ​രി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​ക്തി​സ തേ​ടി​യി​രു​ന്നു. ര​ണ്ട് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 341 പേ​ർ​ക്ക് ഡി​ഫ്തീ​രി​യ പി​ടി​പെ​ട്ട​പ്പോ​ൾ പ​തി​നൊ​ന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ