തിരുവനന്തപുരം: ജിഎസ്ടിക്ക് പിന്നാലെ വിപണയില്‍ കോഴിവില പല വിധത്തില്‍. ഒരു വിഭാഗം കോഴികച്ചവടക്കാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിലയില്‍ വില്‍പന നടത്തുമ്പോള്‍ ചിലര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലാണ് വില്‍ക്കുന്നത്.

കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീക്കം. കോഴി വില നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നും കോഴി 115 രൂപയ്ക്കും കോഴി ഇറച്ചി 170 രൂപയ്ക്കും വില്‍പ്പന നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇവര്‍ സ്വന്തമായ വിലയില്‍ വില്‍പന നടത്തുന്നത്.

കോഴിയ്ക്ക് 87 രൂപയും കോഴിയിറച്ചിയ്ക്ക് 158 രൂപയുമാക്കിയാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വില നിശ്ചയിച്ചത്. എന്നാല്‍, സ്ഥിരമായ വിലയല്ലെന്നും വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റം വരുമെന്നുംതോമസ് ഐസക് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ