തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് പുറമെ ഡീസല്‍ വിലയും 100 കടന്നു. ഡീസലിന് ഇന്ന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം വെള്ളറടയിലും പാറശാലയിലും ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 09 പൈസയായി വര്‍ധിച്ചു.
തിരുവനന്തപുരം നഗരത്തിലും ഡീസല്‍ വില നൂറിലേക്ക് അടുക്കുകയണ്. 99 രൂപ 83 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 106 രൂപ 38 പൈസയും. കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 104 രൂപ 45 പൈസയാണ് നിരക്ക്. ഡീസല്‍ വില 98 കടന്നു. 98 രൂപ 02 പൈസയാണ് ഇന്നത്തെ നിരക്ക്.
കോഴിക്കോട് പെട്രോള്‍ വില 105 രൂപയിലേക്ക് അടുക്കുകയാണ്. പെട്രോള്‍ ഒരു ലിറ്ററിന് 104 രൂപ 77 പൈസയാണ് പുതിയ നിരക്ക്. ഡീസല്‍ ഒരു ലിറ്ററിന് 98 രൂപ 16 പൈസയാണ്. കഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് മൂന്ന് രൂപ 85 പൈസയാണ് കൂട്ടിയത്. പെട്രോളിന് രണ്ട് രൂപ 67 പൈസയും.