scorecardresearch
Latest News

ഇരുട്ടടിയായി ഇന്ധന നിരക്ക്; ഡീസല്‍ വില വീണ്ടും കൂട്ടി

കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്

Petrol, Diesel

കൊച്ചി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ലീറ്ററിന് 27 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നത്. തലസ്ഥാനത്ത് ഡീസല്‍ ഒരു ലിറ്ററിന് 96 രൂപ 15 പൈസയാണ് നിരക്ക്. എറണാകുളത്ത് 94 രൂപ 64 പൈസയും കോഴിക്കോട് 94 രൂപ 55 പൈസയുമാണ് ഇന്നത്തെ വില.

അതേസമയം, കഴിഞ്ഞ 21 ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 15 പൈസയാണ് വില. എറണാകുളത്ത് 101.83 രൂപയും കോഴിക്കോട് 101.71 പൈസ രൂപയുമാണ് നിരക്ക്.

Also Read: കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Diesel price hike continues