scorecardresearch

മരണപ്പെട്ട ഭിന്നശേഷിക്കാരുടെ വായ്‌പ കുടിശ്ശിക എഴുതിത്തള്ളൽ​ പദ്ധതി ആരംഭിച്ചു

ആശ്വാസ് 2018 പദ്ധതി. വായ്‌പാ കുടിശ്ശിക എഴുതി തള്ളുന്നതിനായി 1.834 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്

minster kk shylaja inaugurate aswas scheme 2018

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാകുന്ന ഷോറൂമും തുറക്കുന്നതുമാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വികലാംഗ കോര്‍പറേഷനോ സാമൂഹ്യനീതി വകുപ്പോ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്‌പ കുടിശ്ശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ‘ആശ്വാസ് 2018’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ ഏറ്റവും പരിചരണം ആവശ്യമായവരാണ് ഭിന്നശേഷിക്കാര്‍. അതിനാല്‍ തന്നെ സാമൂഹ്യനീതി വകുപ്പ് ഇവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്‌പ കുടിശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ആശ്വാസ് 2018 പദ്ധതി.

വായ്‌പാ കുടിശ്ശിക എഴുതി തള്ളുന്നതിനായി 1.834 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 31 പേരുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ 212 ഗുണഭോക്താക്കളുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശ തുകയില്‍ 75% ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതില്‍ കുടിശ്ശിക വരുത്തിയ 32 പേരുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശ തുകയില്‍ 75% ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യം ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി വളരെ നേരത്തെ കണ്ടുപിടിക്കുന്നതു മുതല്‍ അംഗപരിമിതരുടെ പുനരധിവാസം വരെയുള്ള വിവിധങ്ങളായ പദ്ധതികളാണ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്നത്. കേരളത്തെ അംഗപരിമിത സൗഹാര്‍ദ്ദ സംസ്ഥാനമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ അനുയാത്ര, കുട്ടികളിലെ ശ്രവണ വൈകല്യം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള കാതോരം, കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ കേള്‍വിശക്തി തിരികെ ലഭിക്കാന്‍ സഹായിക്കുന്ന ശ്രുതിതരംഗം, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയവര്‍ക്ക് കേള്‍വിശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന അഞ്ച് ലക്ഷം രൂപ വിലയുള്ള പ്രോസസര്‍ സൗജന്യമായി നല്‍കുന്ന ധ്വനി തുടങ്ങിയ നിരവധി പദ്ധതികള്‍ വിജയകരമായി നടക്കുന്നതായും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Died disabled people loan actions taken by government