കോട്ടയം: എൻഡിഎയിൽ ബിഡിജെഎസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുഷാർ വെളളാപ്പളളി. ഇക്കാര്യത്തിലെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നും അതിലാണ് പ്രതീക്ഷയെന്നും തുഷാർ പറഞ്ഞു.

എൻഡിഎ വിടുന്ന കാര്യം ബിഡിജെഎസ് ചർച്ച ചെയ്തിട്ടില്ല. ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയിട്ടില്ല. ഇത്തരം വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും തുഷാർ പറഞ്ഞു. ഏറ്റുമാനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എൻഡിഎയിൽ തുടരണമോയെന്ന് ബിഡിജെഎസ് പുനർചിന്തനം നടത്തണമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞിരുന്നു. ബിഡിജെഎസിന് സ്ഥാനമാനങ്ങളൊന്നും കിട്ടുന്ന യാതോരു ലക്ഷണവും കാണുന്നില്ല. കേരളത്തിൽനിന്നുളള എൻഡിഎ പ്രതിനിധിക്കൊപ്പം തുഷാർ വെളളാപ്പളളി ഡൽഹിക്കു പോകാതിരുന്നത് ഇതിനാലാണെന്നും വെളളാപ്പളളി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ