കൊച്ചി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളേജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറി അസ്‌ലം സലീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിൽ ദേശീയഗാനം മുഴങ്ങുമ്പോൾ ഇയാൾ ആദരവോടെ പെരുമാറിയില്ലെന്നാണ്  ആരോപണം.

സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരാണ് പൊലീസിൽ പരാതി നൽകിയത്. ഇത് സംബന്ധിച്ചത് എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയഗാനം മുഴങ്ങുമ്പോൾ ക്ലാസ് മുറിയിൽവച്ചുളള​പെരുമാറ്റവും അറ്റൻഷായി നിൽക്കുന്ന മറ്റു കുട്ടികളുടെ ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുളളത്. എ ബി വി പി പിറവം യൂണിറ്റ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഈ വിഡിയോ അപലോഡ് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.