Latest News

പൊലീസ് സേവനം കിടപ്പുരോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാൻ മാത്രം

അത്യാവശ്യഘട്ടങ്ങളിൽ ജീവൻരക്ഷാ മരുന്നുകൾ വീട്ടിലെത്തിക്കാൻ 112ൽ പൊലീസിനെ വിളിക്കാം

coronavirus, coronavirus india, coronavirus testing, covid-19 testing, coronavirus outbreak, coronavirus deaths, india news, indian express news

തിരുവനന്തപുരം: സാധാരണ മരുന്നുകൾ വീട്ടിലെത്തിക്കാൻ പൊലീസ് കൺട്രോൾ റൂം സേവനം ലഭിക്കില്ല. വീടുകളിലെ കിടപ്പുരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാൻ കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.

വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്നു വാങ്ങി വീട്ടിൽ എത്തിക്കാൻ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനുപന്നാലെയാണ് ഡിജിപിയുടെ വിശദീകരണം പുറത്തുവന്നത്.

പൊലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ വർഷം അഗ്നിരക്ഷാ സേനയുടെ സഹായത്താൽ സമാന സൗകര്യം സർക്കാർ ഒരുക്കിയിരുന്നു.

പൊലീസിന്റെ ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിൻറെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയിൽ പോകാതെതന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു വേണ്ട നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും.

Also Read: കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കും

ആപ്പിലെ ഡോക്ടർമാരുടെ പട്ടികയിൽനിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്ത് ബന്ധപ്പെടാനാകും. ഡോക്ടർ വീഡിയോകോൾ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷൻ നൽകും. തുടർചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുന്ന പക്ഷം ആപ്പിൽ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടൽ സമയത്ത് ആശുപത്രിയിൽ പോകാതെതന്നെ ഡോക്ടർമാരിൽനിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: 40,000 കടന്ന് പുതിയ രോഗബാധകൾ; സംസ്ഥാനത്ത് ഇന്ന് 41,953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സാമൂഹ്യമാധ്യമങ്ങൾ വഴി കോവിഡ് അവബോധം വളർത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ, സോഷ്യൽ മീഡിയാ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. പോലീസിൻറെ ഫെയ്സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ എന്നിവ ബോധവൽക്കരണത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കോവിഡ് രോഗലക്ഷണങ്ങളുള്ളവർ സിടി സ്കാൻ ചെയ്യേണ്ടതുണ്ടോ?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dial 112 to call police to buy medicine in emergency situations

Next Story
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യംcovid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com