scorecardresearch
Latest News

ധീരജ് വധം: വ്യാപക പ്രതിഷേധം, കെ സുധാകരന്‍ പങ്കെടുത്ത കണ്‍വെൻഷൻ വേദിക്ക് സമീപം സംഘർഷം

മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷന്‍ നടന്ന ടൗണ്‍ഹാളിലേക്കാണ് എസ് എഫ്‌ ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്

Dheeraj Rajendran muders, protest over Dheeraj Rajendran murder, SFI-DYFI protest over Dheeraj Rajendran murder College student stabbed to death Idukki, SFI worker worker Dheeraj Rajendran killed in Idukki, ധീരജ് രാജേന്ദ്രന്‍ SFI worker stabbed to death, SFI worker stabbed to death during collge union election, SFI worker Dheeraj killed in Idukki, SFI worker worker killed in Idukki arrest, Youth congess worker held for SFI activist muder, CPM, Pinaryai Vijayan, എസ്എഫ്ഐ, kerala news, latest news, malayalam news, indian express malayalam, ie malayalam

കൊച്ചി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പുമായുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധവും അക്രമവും. മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലം ചവറയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ കാറിനുനേരെ അതിക്രമമുണ്ടായി.

മലപ്പുറത്ത് കെ സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷന്‍ നടന്ന ടൗണ്‍ഹാളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ട ഉടനെ പൊലീസ് ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. തുടര്‍ന്നു സിപിഎം, ഡിവൈഎഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.

ഡിവൈഎഫ്‌ഐ പ്രതിഷേധം നടക്കുമ്പോള്‍ സമയം സുധാകരന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഹാളിലുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവര്‍ത്തകരെയും ഇരുസ്ഥലങ്ങളിലേക്കു മാറ്റി. തുടര്‍ന്നാണു സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങള്‍ ടൗണ്‍ ഹാളില്‍നിന്നു പുറത്തേക്ക് പോയത്. സംഘര്‍ഷാവസ്ഥ പൂര്‍ണമായി നീങ്ങിയിട്ടില്ല. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.

Also Read: സ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ചവറ നല്ലേഴത്തുമുക്കിലാണു വൈകിട്ട് അഞ്ചേമുക്കാലോടെയാണ് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ കാറിനു നേരെ അതിക്രമമുണ്ടായത്. പാര്‍ട്ടി യോഗത്തിനു പോകുകയായിരുന്ന എംപി. വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ ബോണറ്റിലും ചില്ലിലും വടികൊണ്ട് അടിച്ചു. പൊലീസ് ഇടപെട്ട് ഏറെ പണിപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് കാറിനു വഴിയൊരുക്കുകയായിരുന്നു.

എറണാകുളം മഹാരാജാസ് കോളജിലും എസ് എഫ് ഐ, കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നു വൈകിട്ട് കാമ്പസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്കു സാരമായ പരുക്കേറ്റതായാണു വിവരം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസിനു പുറമെ സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫസിനു നേരേ ആക്രമണമുണ്ടായി. വാതിലിന്റെയും ജനലിന്റെയും ചില്ല് തകര്‍ന്നു. വൈകിട്ട് അഞ്ചിനുശേഷമായിരുന്നു സംഭവം. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരത്ത് കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കൊടിമരങ്ങളും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡുകളും തകര്‍ത്തു. എസ് എഫ ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അക്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Also Read: ധീരജിനു കുത്തേറ്റത് നെഞ്ചിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ് എഫ് ഐ നാളെ പഠിപ്പുമുടക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു തുടങ്ങിയ പ്രതിഷേധ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഏറെനേരം റോഡ് ഉപരോധിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പത്തനംതിട്ട മുസലിയാര്‍ കോളജില്‍ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ചു. ഇതു തടയാന്‍ ശ്രമിച്ച പൊലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. പ്രദേശത്ത് നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെങ്കില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആലപ്പുഴയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dheeraj rajendran murder state wide protest sfi dyfi cpm