കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്

Kodakara Hawala Case, BJP

തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ തന്റേതല്ലെന്ന് പണം കൊണ്ടു വന്ന ധര്‍മ്മരാജന്‍ മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം ബി.ജെ.പിയുടേതാണെന്ന് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് പുറത്തായിരിക്കുന്നത്.

ദേശിയ പാതയില്‍ വച്ച് ഒരു സംഘം കവര്‍ന്ന പണം ആരുടേതായിരുന്നു എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വന്ന പണമാണെന്നായിരുന്നു ധര്‍മ്മരാജന്‍ മറുപടി നല്‍കിയത്.

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 216 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്.

കേസിൽ ഏഴാം സാക്ഷിയാണ് സുരേന്ദ്രൻ. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ത‍ൃശൂര്‍ കൊടകര ദേശീയ പാതയില്‍ വച്ചാണ് മൂന്നരക്കോടി രൂപയുടെ കവര്‍ച്ച നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 22 പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്.

Also Read: സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dharmarajans statement on kodakara hawala case

Next Story
കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ഇന്ന് മുതല്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനernakulam, ernakulam district, kochi news, ernakulam news, ernakulam covid restrictions, ernakulam covid, kochi covid restrictions, എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express