സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരി അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ചേരാനല്ലൂർ ശ്‌മശാനത്തിൽ വൈകീട്ട് മൂന്നു മണിയോടെ സംസ്‌കാരം ചടങ്ങുകൾ നടക്കും.
കഴിഞ്ഞ ദിവസമാണ് ധർമ്മജന്റെ ഉറ്റ സുഹൃത്തും താരവുമായിരുന്നു സുബിയുടെ മരണം. വ്യാഴാഴ്ച വൈകീട്ട് ചേരാനല്ലൂർ ശ്‌മശാനത്തിൽ വച്ച് തന്നെയായിരുന്നു സുബിയുടെ സംസ്‌കാരം നടന്നത്.