തിരുവനന്തപുരം: സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളിലെ പൊലീസിനും പ്രയോജനകരമായിരിക്കുമെന്ന് ഡിജിപി ടി.പി.സെൻകുമാർ. ഭരണഘടനാനുസൃതമായി ചുമതല നിറവേറ്റാൻ ഈ വിധി സഹായകമാകും. സത്യസന്ധമായി ജോലി ചെയ്തതിന്റെ പേരിൽ ഒരു പൊലീസുകാരനും പീഡിപ്പിക്കപ്പെടരുതെന്നും സെൻകുമാർ പറഞ്ഞു.

സർക്കാരിന്റെ നിയമപരമായ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് ഒരു ഉദ്യോഗസ്ഥന്റെ കടമയാണ്. അത് ഏതു സർക്കാരായാലും ചെയ്യണം. സർക്കാരിന് ‘ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥർ’ ഉണ്ടാകാൻ പാടില്ല. ജിഷ കേസിൽ സമ്മർദ്ദങ്ങൾക്കു വഴങ്ങി പ്രവർത്തിച്ചിട്ടില്ല. ആരെയെങ്കിലും പ്രതിയാക്കാനും ശ്രമിച്ചില്ലെന്നും സെൻകുമാർ പറഞ്ഞു. കോടതിവിധിപ്രകാരം സർക്കാർ തീരുമാനം വരുംവരെ കാത്തിരിക്കുമെന്നും ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും സെൻകുമാർ വ്യക്തമാക്കി.

ഡിജിപി സ്ഥാനത്തുനിന്നും സെൻകുമാറിനെ നീക്കിയ സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ