തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയത് യോഗ്യത ഇല്ലാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ ചെയ്‌തികൾ അതിനു തെളിവാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറ‍ഞ്ഞു. സെൻകുമാറിനെ മാറ്റിയത് ജിഷ വധക്കേസിലെ വീഴ്ചയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വ്യക്തി താൽപര്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടിയെടുത്തതെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഈ മാസം 27നുളളിൽ ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിപി രാഷ്ട്രീയം കളിക്കുന്നെന്നും സെൻകുമാർ പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡിജിപി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും നടപടി സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുമാണ് സെൻകുമാർ ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ