തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ തമ്മിലടി പുതിയ തലത്തിലേക്ക് നീങ്ങുന്നു. പൊലീസ്​ ആസ്ഥാനത്ത് നിന്നും തന്റെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ ടോമിൻ തച്ചങ്കരി ചോർത്തിയെന്ന ആരോപണവുമായി ഡിജിപി ടി.പി സെൻകുമാർ രംഗത്ത് വന്നിരിക്കുകയാണ്. അതീവ രഹസ്യ വിവരങ്ങൾ സൂക്ഷിക്കുന്ന ടി. ബ്രാഞ്ചിൽ നിന്ന് തച്ചങ്കരി രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ചൂണ്ടികാട്ടി ടി.​പി സെ​ൻ​കു​മാ​ർ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ത​ച്ച​ങ്ക​രി​യെ​ക്കു​റി​ച്ചു​ള്ള കേ​സു​ക​ളു​ടെ റി​പ്പോ​ർ​ട്ടാ​ണ് ചോ​ർ​ത്തി​യ​തെ​ന്നും സെ​ൻ​കു​മാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ത​ച്ച​ങ്ക​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം സെ​ൻ​കു​മാ​ർ നി​ഷേ​ധി​ച്ചു. ത​ച്ച​ങ്ക​രി​യെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ല, താ​ക്കീ​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സെ​ൻ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.