തിരുവനന്തപുരം: ഡിജിപിയായി പുനർ നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകുന്നതിന് എതിരെ ടി.പി സെൻകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വരുന്ന തിങ്കളാഴ്ച സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജ്ജി നൽകാനാണ് സെൻകുമാറിന്റെ തീരുമാനം. ഡിജിപി നിയമനം സംസ്ഥാന സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കുന്നു എന്നാണ് സെൻകുമാറിന്രെ പരാതി.

കഴിഞ്ഞ ആഴ്ചയാണ് ടി.പി സെൻകുമാറിന് ഡിജിപി സ്ഥാനം തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.​ എന്നാൽ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ല. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയുടെ നിയമോപദേശം തേടിയിരുന്നു. കോടതി വിധി നടപ്പാക്കുന്നതല്ലാതെ മാറ്റൊരു മാർഗങ്ങൾ ഇല്ല എന്നതാണ് ഹരീഷ് സാൽവെയുടെ ഉപദേശം. റിവിഷൻ ഹർജ്ജി നൽകാനുള്ള നീക്കം സംസ്ഥാന സർക്കാർ നേരത്തെ ഉപേക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ