Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പിങ്ക് പൊലീസിന്റെ ‘സദാചാര പൊലീസിംഗ്’: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി

Facebook live,,moral policing, kerala police,

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പിൽ പിങ്ക് പൊലീസ് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും അപമാനിച്ച സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു.

നടക്കാൻ പാടില്ലാത്ത സംഭവമാണ് മ്യൂസിയം പരിസരത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പൊലീസിന്റെ സദാചാര പൊലീസിങ് വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫേസ് ബുക്ക് ലൈവിലൂടെ ഇവർ പൊലീസിന്റെ നടപടികളെ കഴിഞ്ഞ ദിവസം വൈറലാക്കിയത്. മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളിൽ പൊലീസ് നടപടികൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

തലസ്ഥാനത്ത് ആളുകൾക്ക് ഇരിക്കാവുന്ന തുറന്ന സ്ഥലങ്ങളാണ് മ്യൂസിയം, കനകക്കുന്ന്, മാനവീയം വേദി എന്നിവിടങ്ങൾ. നഗരത്തിൽ പൊതുയിടങ്ങൾ കുറഞ്ഞവരുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ഈ മൂന്ന് സ്ഥലങ്ങളും ഇന്ന് സദാചാര അക്രമങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞുവെന്നാണ് പലതവണ ഉണ്ടായ പരാതികൾ വ്യക്തമാക്കുന്നത്. ഈ മൂന്ന് സ്ഥലവും മ്യൂസിയം പൊലീസിന്റെ പരിധിയിലാണ് വരുന്നത്.

ഇവിടെ വന്നിരിക്കുന്നവർ പലപ്പോഴും ഇവിടുത്തെ പൊലീസിന്റെ ഇത്തരം ക്രൂരതയ്ക്ക് ഇരയാകാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇതേ വിഷയം പല തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവരുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിലും പൊലീസിന്റെ സദാചാര സംരക്ഷണത്തിന്റെ പേരിലുളള പീഡനങ്ങൾക്ക് കുറവുണ്ടായിട്ടില്ല.

വാലന്റൈൻസ് ദിനത്തിൽ കേരളത്തിൽ പലയിടത്തും പൊലീസ് ഇത്തരം സദാചാര സംരക്ഷണ പ്രവർത്തനവുമായി രംഗത്തിറിങ്ങയ വാർത്തകളും ചിത്രങ്ങളും പരാതികളും ഉയർന്നിരുന്നു.

പൊലീസ് ഇത്തരം സദാചാര പൊലീസ് നടത്തുന്ന നടപടികളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് കാലക്ഷേപം കഴിക്കുന്പോൾ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ അരങ്ങേറുകയും ചെയ്യുന്നു. അതിലേറ്റവും അവസാനത്തെ അക്രമമാണ് പ്രമുഖ നടിയെ കൊച്ചി ദേശീയ പാതയിൽ വച്ച് തട്ടിക്കൊണ്ട് ആക്രമിച്ചത്.

അതിലെ പ്രധാന പ്രതിയെ മൂന്നു ദിവസം കഴിഞ്ഞിട്ടും പിടികൂടാതിരിക്കുന്ന പൊലീസാണ് ഒന്നിച്ചിരുന്നതിന്റെ പേരിൽ സദാചാര സംരക്ഷണ സംസ്ഥാപനാർത്ഥം ഇറങ്ങി പുറപ്പെട്ടത്. പൊലീസിന്റെ ഈ പ്രവർത്തനം ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവന്നതോടെ നിരവധി പേർ ഇരുവർക്കും പിന്തുണയുമായി എത്തി. ഒട്ടേറെ പേർ ഫേസ് ബൂക്ക് പേജിൽ തന്നെ തങ്ങളുടെ പ്രതികരണവും പിന്തുണയും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More:പൊലീസിന്റെ സദാചാര സംരക്ഷണം തത്സമയം

തലസ്ഥാനത്ത്, നഗരമധ്യത്തിൽ പൊലീസ് സദാചാര പൊലീസിങിനിറങ്ങി പണി വാങ്ങിച്ചു….

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dgp orders investigation into moral policing of pink police at trivandrum

Next Story
ഒരു തടവുകാരന്റെ കത്ത്; കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ‘രാത്രിയായാല്‍ ഡാന്‍സ് ബാര്‍’ ആണെന്ന് രമേശ് ചെന്നിത്തല;ചെന്നിത്തല, നിയമസഭ, കൈയ്യാങ്കളി കേസ്, Chennithala, Legislative Assembly, MLA clash
The moderation of comments is automated and not cleared manually by malayalam.indianexpress.com