/indian-express-malayalam/media/media_files/uploads/2017/02/loknath-behera.jpg)
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമണത്തിനിരയായ കേസ് അന്വേഷിക്കുന്ന സംഘത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റിയെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘം വിപുലമാക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. സംഘത്തിൽ ഏകോപനത്തിന്റെ പ്രശ്നമില്ല.", ഡിജിപി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ പോരായ്മയില്ലെന്ന് എ.ഡി.ജി.പി സന്ധ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി അവർ ഡി.ജി.പിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
നേരത്തെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ബി സന്ധ്യയെ മാറ്റി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നടിയെ ആക്രമിച്ച കേസ് എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് ടി.പി.സെൻകുമാർ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ന്ന്കിട്ടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘത്തെ മാറ്റിയതായി റിപ്പോര്‍ട്ട് വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.