വിവാദ പരാമർശം: ജേക്കബ് തോമസിന് സസ്പെൻഷൻ

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി

jacob thomas, vigilance director

തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ച തകരാറിലാണെന്ന് പറഞ്ഞ ജേക്കബ് തോമസിന് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. വിവാദ പരാമർശത്തിൽ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താനും ചീഫ് സെക്രട്ടറി​ ഉത്തരവിട്ടിട്ടുണ്ട്.

തലസ്ഥാനത്ത് നടന്ന സ്വാകാര്യ ചടങ്ങിലാണ് സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് ആരോപിച്ചത്. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയി, അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ അനുമതിയില്ലാതെ സര്‍വീസ് സ്റ്റോറി എഴുതിയതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

അഴിമതിക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും ജേക്കബ് തോമസ് ആരോപിച്ചു. അഴിമതി തുടർന്നാൽ ജനങ്ങൾ പാവപ്പെട്ടവനായി തുടരുമെന്നും അഴിമതി വിരുദ്ധരെ കൂട്ടംചേർന്ന് ആക്രമിക്കുകയാണെന്നും ജേക്കബ് തോമസ് വിമർശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dgp jacob thomas suspended

Next Story
കണ്ണൂർ അശാന്തം: 6 ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു, മട്ടന്നൂരിൽ ഹർത്താൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com