വിവാദങ്ങളെ തുടർന്ന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസിന്റെ തിരികെ വരുമ്പോൾ എവിടെ നിയമിക്കുമെന്ന തീരുമാനം സർക്കാരിനുളളിൽ കീറാമുട്ടിയാകുന്നു. ഒരു വിദാഗം ഉദ്യോഗസ്ഥരുടെയും  രാഷ്ട്രീയ പാർട്ടികൾക്കുളളിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പ് മറികടന്ന് അദ്ദേഹത്തെ നിയമിക്കാൻ സാധ്യമാകാത്ത അവസ്ഥയിലാണ് സർക്കാർ.

ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥരിലൊരാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിയമനം ഏറ്റവും ഉയർന്ന തസ്തികളൊന്നിലായിരിക്കും. ഡി ജി പി സെൻകുമാർ വിരമിക്കുന്ന ഒഴിവിലേയ്ക്ക് ലോകസനാഥ് ബെഹ്‌റെയെ മാറ്റിയ ശേഷം വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് വീണ്ടും ജേക്കബ് തോമസിനെ കൊണ്ടുവരാനുളള സാധ്യത കുറവാണ്. അതിനായി സർക്കാർ പറഞ്ഞ ന്യായങ്ങൾ പൊളിയുമെന്നതിനാൽ അതിന് സാധ്യതയില്ല. അതിന് പുറമെ സെക്രട്ടേറിയറ്റിലെ ഉന്നത ഐ​എ​എസ് ഉദ്യോഗസ്ഥരടക്കമുളളവർക്ക്  ജേക്കബ് തോമസിന് അധികാരമുളള​ സ്ഥാനങ്ങൾ നൽകുന്നതിനോട് യോജിപ്പില്ല. ഇത് അവർ പാർട്ടിനേതൃത്വവുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളെ അറിയിച്ചു കഴിഞ്ഞു.

ആത്മകഥയിലെ പരാമർശം ആയുധമാക്കി മാറ്റിനിർത്താമെന്ന ഉപദേശമാണ്  സർക്കാരിന് ഇപ്പോൾ പിൻവാതിലിൽ ലഭിച്ചിട്ടുളളതെന്നും അതായിരിക്കും നടക്കുകയെന്നും ജേക്കബ് തോമസിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. സി പി എമ്മിനും പോലും പ്രതിരോധത്തിലേയ്ക്ക് പിന്മാറേണ്ടി വന്ന അവസ്ഥയിലാണ് കോടതി പരാമർശം ഉണ്ടെന്ന്  പറഞ്ഞ് ജേക്കബ് തോമസിനെ അവധിയിലേയ്ക്ക് തളളിയിട്ടിത്. പിന്നീട് കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെങ്കിലും ജേക്കബ് തോമസ് അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതേ സമയം ജേക്കബ് തോമസ് അവധി നീട്ടി സർക്കാരിനെ പ്രതിസന്ധിയിലാഴ്ത്താതെ തീരുമാനമെടുക്കയായിരുന്നുവെന്നും അഭിപ്രായമുളളവരുണ്ട് സെൻകുമാർ കേസിൽ സർക്കാർ തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ  ജേക്കബ് തോമസ്  രക്ഷകനായതാണെന്നാണ്  അവരുടെ വാദം.

ജേക്കബ് തോമസിന്റെ ആത്മകഥയ്ക്കെതിരായാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഇതിലെ നിലപാടും ജേക്കബ് തോമസിന്റെ തിരിച്ചുവരവിൽ ചുവപ്പ് പരവതാനി ലഭിക്കാനുളള സാധ്യത കാണുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ