തിരുവനന്തപുരം: എൻസിപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണം അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. എൻസിപി നേതാവ് സുൾഫിക്കർ മയൂരിയുടെ പരാതിയിലാണ് നടപടി.

ഉഴവൂർ വിജയന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം എൻസിപി നേതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ആരോപണം അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ