പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധത്തിന് എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്ക് പുരസ്കാരം നല്‍കും. സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും ആണ് നല്‍കുന്നത്. നവംബര്‍ 16നായിരുന്നു ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇറക്കിയ ഉത്തരവിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്.

വനിത എസ്‌ഐമാരടക്കമുള്ള പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കുന്നത്. രണ്ട് പേര്‍ക്ക് 1,000 രൂപയും ബാക്കിയുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്. എലിസബത്ത് കെ.എ, രാധാമണി, അനില്‍കുമാരി .വി, ഉമാദേവി, പ്രേമലത, സീത, സുശീല, അനില്‍കുമാരി കെ.എസ്, ത്രേസ്യ സോസ, സുശീല എന്നിവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.

അതേസമയം, തന്നെ തടഞ്ഞതിന് പൊലീസുകാര്‍ക്ക് പുരസ്കാരം ലഭിക്കുന്നതില്‍ സന്തോഷം ഉണ്ടെന്ന് ശശികല പ്രതികരിച്ചു. ഇങ്ങനെയാണെങ്കില്‍ താന്‍ ഇനിയും മല കയറാന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ