വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്: പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പണപ്പിരിവില്‍ പങ്കുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്

idukki, forest department, ie malayalam

കട്ടപ്പന: ഇടുക്കിയിൽ കട്ടപ്പനയിലെ ഏലം വ്യാപാരികളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിരിച്ച സംഭവത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ (ഡിഎഫ്ഒ) ഷാന്‍ട്രി ടോം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറും. കേസില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പങ്കിനെപ്പറ്റിയാണ് ആദ്യ റിപ്പോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട് പുളിയന്‍മല, വണ്ടന്‍മേട് സെക്ഷന്‍ ഓഫിസുകളില്‍ ഡിഎഫ്ഒ പരിശോധനയ്ക്ക് എത്തിയിരുന്നു. ജീവനക്കാരില്‍ നിന്നും, പണം നല്‍കിയ തോട്ടം ഉടമകളില്‍ ഒരാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പണപ്പിരിവില്‍ പങ്കുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ജില്ലയുടെ വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ഓണവുമായി ബന്ധപ്പെട്ട് പിരിവ് നടത്തിയിട്ടുള്ളതായാണ് ഏലം വ്യാപാരികളുടെ സംഘടന ആരോപിക്കുന്നത്. ഇന്നലെയാണ് രണ്ട് ഉദ്യോഗസ്ഥര്‍ ഏലം വ്യാപാരിയുടെ വീട്ടില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. പിന്നാലെ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി.ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.രാജു എന്നിവരെ സർവീസിൽനിന്ന് സസ്പെന്‍ഡ് ചെയ്തു.

Also Read: ഇടുക്കിയിൽ ഏലം വ്യാപാരികളില്‍ നിന്ന് പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dfo to submit report on money collection by forest officers

Next Story
ഒഎം നമ്പ്യാർ ഇനി ഓർമ്മPT USha, OM Nambiar, PT Usha on coach Nambiar, Coach OM Nambiar" />
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express