കൊച്ചി: ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഡ്യൂട്ടിക്കായി ഹിന്ദു പൊലീസുകാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണര്‍.

Read Also: റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാന്‍ കത്തോലിക്കാ സഭ; പള്ളികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും

വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിനായി ഹിന്ദു പൊലീസുകാരെ വേണമെന്നാണ് തൃപ്പൂണിത്തുറ ദേവസ്വം അസി.കമ്മിഷണറുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനു കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

Read Also: എല്ലാ സവാരികളും ഒരു ചെറിയ അവധിക്കാലമാണ്; ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ഡ്യൂട്ടിക്ക് ഹിന്ദു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അസി. കമ്മിഷണര്‍ കത്ത് നല്‍കിയത്. ഉത്സവത്തിനു ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

കാവടി ഘോഷയാത്രയിൽ ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനും ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.

ഇവിടെ വർഷങ്ങളായി ഉത്സവം നടക്കുന്നതാണ്. പക്ഷേ, ആദ്യമായാണ് ദേവസ്വം ബോർഡ് ഇങ്ങനെയൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, എല്ലാവർഷത്തെയും ഉത്സവങ്ങൾക്ക് ഹിന്ദു പൊലീസുകാരെയാണ് തങ്ങൾ ആവശ്യപ്പെടാറുള്ളതെന്നാണ് അസി.കമ്മിഷണറുടെ വിശദീകരണം.

Read Also: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല

ഇതിനെതിരെ പൊലീസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. ദേവസ്വംമന്ത്രിക്കാണ് പരാതി നൽകിയത്. ഇതോടെ ദേവസ്വം ബോർഡ് ഹിന്ദു പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന ആവശ്യം തിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.