/indian-express-malayalam/media/media_files/uploads/2018/10/a-padmakumar.jpg)
തിരുവനന്തപുരം: ശബരിമല കേസിൽ സാവകാശ ഹർജിക്കാണ് ഇപ്പോഴും പ്രഥമ പരിഗണനയെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ. ദേവസ്വം മന്ത്രിയുമായി ചർച്ച നടത്തുമെന്നും ദേവസ്വം കമ്മീഷണർ എൻ.വാസുവുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പത്മകുമാർ പറഞ്ഞു. സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം.
വിധിയിൽ സാവകാശ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജിയെ എതിർത്തതാണ് വിവാദത്തിലായത്. സാവകാശ ഹർജിയിൽ വാദിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായ വാദമാണ് കോടതിയിൽ ദേവസ്വം ബോർഡിനായി അഭിഭാഷകൻ ഉന്നയിച്ചത്. ഇതിൽ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടുമെന്നാണ് പത്മകുമാർ പറഞ്ഞത്.
അതേസമയം, സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നാണ് ദേവസ്വം കമ്മീഷണർ അഭിപ്രായപ്പെട്ടത്. ദേവസ്വം മന്ത്രിയും കമ്മീഷണറുടെ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.