‘13,000 ജീവനക്കാര്‍ ഹിന്ദുക്കള്‍ തന്നെയാണ്, അവരുടെ കഞ്ഞികുടി മുട്ടിക്കാനാണ് ശ്രമം’; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് പത്മകുമാര്‍

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തർ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരെ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ രംഗത്ത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. ഇത്തരം പ്രചാരണം ശബരിമലയെ തകർത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.

‘എന്തുമാത്രം ദോഷമാണ് ഈ പ്രചാരണം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് ആലോചിക്കണം. 13,000 ആളുകള്‍ മറ്റ് വിഭാഗക്കാരല്ല. ഹിന്ദുക്കള്‍ തന്നെയാണ്. അവരുടെ കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്നാണ് ചില ആളുകളുടെ വാദഗതി,’ പത്മകുമാര്‍ പറഞ്ഞു.

‘കാണിക്ക നൽകാതെ തിരുവതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷൻകാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇത്തരക്കാർ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവർ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പന്പയിൽ പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമ്മാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Devaswam board slams at bjps campaign against donation

Next Story
ശബരിമല: ഇനി പ്രതീകാത്മക സമരം മാത്രമെന്ന് പി.എസ്.ശ്രീധരൻ പിളളBJP, ബിജെപി, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Sreedharan Pillai, ശ്രീധരന്‍പിളള, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com