/indian-express-malayalam/media/media_files/uploads/2018/10/a-padmakumar.jpg)
പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തർ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരെ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ രംഗത്ത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. ഇത്തരം പ്രചാരണം ശബരിമലയെ തകർത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.
'എന്തുമാത്രം ദോഷമാണ് ഈ പ്രചാരണം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് ആലോചിക്കണം. 13,000 ആളുകള്‍ മറ്റ് വിഭാഗക്കാരല്ല. ഹിന്ദുക്കള്‍ തന്നെയാണ്. അവരുടെ കഞ്ഞികുടി മുട്ടിച്ചേ പറ്റൂ എന്നാണ് ചില ആളുകളുടെ വാദഗതി,' പത്മകുമാര്‍ പറഞ്ഞു.
'കാണിക്ക നൽകാതെ തിരുവതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷൻകാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇത്തരക്കാർ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവർ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്പയിൽ പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമ്മാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.